വിവാഹം കഴിച്ചതാണോ കുഴപ്പം?

At Malayalam
1 Min Read

കേരളത്തിൽ ആത്മഹത്യ ചെയ്യുന്നതിലേറെയും പുരുഷൻമാരെന്ന് കണക്കുകൾ വ്യക്തമാക്കുന്നു ; അതിലേറെയും വിവാഹിതരായ പുരുഷൻമാരാണു താനും. സ്‌റ്റേറ്റ് ക്രൈം റെക്കോഡ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്ത്രീ, പുരുഷ ആത്മഹത്യയുടെ കേരളത്തിലെ അനുപാതം 20:80 ആണ്. 2022 ൽ 8 ,490 എന്ന കണക്ക് 2023 ൽ എത്തിയപ്പോഴേക്കും 10, 972 ആയി മാറി ; ഇതിൽ 8,811 പേരും പുരുഷൻമാരാണ്.

ആത്മഹത്യകളുടെ പ്രധാന കാരണം കുടുംബ പ്രശ്നങ്ങൾ തന്നെയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ആത്മഹത്യ ചെയ്ത 56 ശതമാനം പേരും 45 വയസിനു മുകളിൽ പ്രായമുള്ളവരാണ്. അതിൽ 77 ശതമാനത്തോളം പേരാകട്ടെ വിവാഹിതരായവരുമാണ്.

ഇതേ കണക്കുകളിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത് തിരുവനന്തപുരം ജില്ലയിൽ ആണന്നുള്ളതാണ്. 1,611 പേർ തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്തതായി റിപ്പോർട്ടു വന്നപ്പോൾ വയനാട്ടിലാണ് ഏറ്റവും കുറച്ചു പേർ ആത്മഹത്യയിൽ അഭയം തേടിയത് ; 354 പേർ

Share This Article
Leave a comment