അതിനെ സി പി എമ്മുമായി കൂട്ടി കെട്ടണ്ടന്ന് എം വി ഗോവിന്ദൻ

At Malayalam
1 Min Read

എ ഡി ജി പി എം ആർ അജിത് കുമാർ ആരെ കാണാൻ പോകുന്നതും തങ്ങളുടെ പ്രശ്നമല്ലെന്ന് സി പി ഐ ( എം ) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി എമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എ ഡി ജി പിയും ആർ എസ് എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. അത്തരത്തിലുള്ള ഒരു വിവാദത്തിലും സി പി എമ്മില്ല. തൃശൂർ പൂരം കലക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എ ഡി ജി പി ആ‍ർ എസ് എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിൻ്റെ ആരോപണത്തെയാണ് താൻ അസംബന്ധം എന്ന് പറഞ്ഞത്.

എ ഡി ജി പി ആരെ കാണാൻ പോകുന്നതും തങ്ങൾക്ക് പ്രശ്നമല്ല. സി പി ഐ (എം) ൻ്റെ ബി ജെ പിയോടുള്ള നിലപാട് ഇവിടെ എല്ലാവർക്കും അറിയാം. തൃശൂരിൽ ബി ജെ പിയെ ജയിപ്പിച്ചത് കോൺഗ്രസാണ്. അത് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ ആടിനെ പട്ടിയാക്കുന്ന രീതിയാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Share This Article
Leave a comment