വിവാദ എ ഡി ജി പി എം ആർ അജിത്കുമാർ അവധിയിൽ പോകുന്നു. ഓണത്തോടനുബന്ധിച്ച് അവധിയിൽ പോകുന്നതായാണ് വിവരം. വളരെ നേരത്തേ തന്നെ നാലു ദിവസത്തേയ്ക്ക് അവധി അപേക്ഷ നൽകിയിരുന്നതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറഞ്ഞു.
ഇന്നലെ മുഖ്യമന്ത്രിയുമായി ഡി ജി പി ഷെയ്ഖ് ദേർവേഷ് സാഹിബ് കൂടിക്കാഴ്ച നടത്തിയിരുന്നു. ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച നടന്നത്. മുഖ്യമന്ത്രിക്കൊപ്പം അദ്ദേഹത്തിൻ്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, ജോൺ ബ്രിട്ടാസ് എം പി എന്നിവരും ഉണ്ടായിരുന്നു. എം ആർ അജിത്കുമാർ ആർ എസ് എസ് നേതാക്കളെ കണ്ടു എന്ന വാർത്തയുടെ വിശദാംഗങ്ങൾ, അന്വേഷണ വിവരങ്ങൾ എന്നിവ ഡി ജി പി മുഖ്യമന്ത്രിക്കു കൈമാറി എന്നാണ് ലഭിക്കുന്ന വിവരം.