നിയുക്തി: തൊഴിൽമേളയിൽ 618 പേർക്ക് നിയമനം

At Malayalam
1 Min Read

നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച്, തിരുവനന്തപുരം വഴുതക്കാട് ഗവ: വിമൻസ് കോളേജിൽ ഇന്നു സംഘടിപ്പിച്ച മെഗാ തൊഴിൽമേളയിൽ 618 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. 1184 ഉദ്യോഗാർത്ഥികളെ വിവിധ സ്ഥാപനങ്ങളിലേയ്ക്ക് നിയമനം നൽകുന്നതിനായി ഷോർട്ട് ലിസ്റ്റും ചെയ്തു.

തൊഴിൽമേളയിൽ വിഴിഞ്ഞം അന്താരാഷ്ട്ര പോർട്ട്, പാർക്ക് സെന്റർ ഉൾപ്പെടെയുള്ള ടെക്നോ പാർക്ക് കമ്പനികൾ, ലീലാ റാവിസ്, ഉദയസമുദ്ര, പങ്കജ കസ്തൂരി, പുഷ്പഗിരി മെഡിക്കൽ കോളേജ്, സോമതീരം തുടങ്ങിയ 80 ഉദ്യോഗദായകരും ഏഴായിരത്തിൽപരം ഉദ്യോഗാർത്ഥികളും പങ്കെടുത്തു.

സർക്കാർ മേഖലയിലെ തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിൽ മേഖലയിലെ മാറി വരുന്ന പ്രവണതകൾ മനസിലാക്കി, ലഭ്യമായ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്താൻ ഉതകുന്ന തൊഴിൽ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് സർക്കാർ എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നിയുക്തി മെഗാതൊഴിൽമേളകൾ ആരംഭിച്ചിട്ടുള്ളതെന്നും സ്വകാര്യ മേഖലയിലെ തൊഴിൽദാതാക്കളെയും ഉദ്യോഗാർത്ഥികളെയും ഒരേ വേദിയിൽ കൊണ്ട് വന്ന് പരമാവധി തൊഴിൽ നേടിയെടുക്കുവാൻ സഹായിക്കുകയാണ് സർക്കാർ ശ്രമിക്കുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

എംപ്ലോയ്‌മെന്റ് വകുപ്പ് സംഘടിപ്പിച്ച തൊഴിൽ മേളകളിലൂടെ ഇതുവരെ 35,359 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. 24,55,453 ഉദ്യോഗാർത്ഥികളാണ് നിലവിൽ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത് ജോലിക്കായി കാത്തിരിക്കുന്നത്.

- Advertisement -
Share This Article
Leave a comment