എ ഡി ജി പി – ആർ എസ് എസ് കൂടിക്കാഴ്ച പുകയുന്നു

At Malayalam
1 Min Read

എ ഡി ജി പി പോയി ആർ എസ് എസ് നേതാവുമായി ചർച്ച നടത്തിയതിന് സി പി എം ന് എന്താണ് എന്ന് എം വി ഗോവിന്ദൻ. അയാൾ എവിടെയെങ്കിലും പോയാൽ ഞങ്ങൾക്കെന്ത് ഉത്തരവാദിത്തമെന്നും ഗോവിന്ദൻ. ഇത്തരം കൂടിക്കാഴ്ചകൾ ഒന്നും ഇടതു ചെലവിൽ വേണ്ടന്ന് ബിനോയ് വിശ്വം. അത്തരം കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന് സി പി ഐ നേതാവ് വി എസ് സുനിൽകുമാർ.

ചർച്ച നടന്നെങ്കിൽ അത് അന്വേഷിക്കേണ്ടതുണ്ട്. ആരോപിക്കപ്പെടുന്നതു പോലെ ഇടതുപക്ഷവും ആർ എസ് എസും തമ്മിൽ ഒരു ആശയ ചർച്ചയുമില്ല. വിജ്ഞാന ഭാരതി അംഗത്തിനൊപ്പം എന്ത് വിജ്ഞാനം പങ്കുവക്കാനാണന്ന് കണ്ടവർ ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം – ബിനോയ് വിശ്വം പറഞ്ഞു.

എം ആർ അജിത് കുമാർ ആർ എസ് എസ് നേതാവിനെ കണ്ടു എന്നത് ഇപ്പോൾ വാർത്ത മാത്രമാണ്. വസ്തുത എന്താണെന്ന് അറിഞ്ഞിട്ടില്ല. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗുരുതരമാണ്. കൂടിക്കാഴ്ചയും തൃശൂർപൂരം കലക്കലുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്നത് മാധ്യമങ്ങളാണ്. അങ്ങനെയെങ്കിൽ പൂരം കലക്കിയത് ആർ എസ് എസ് എന്നു തന്നെ ഉറപ്പിക്കാം – വി എസ് സുനിൽകുമാർ പറഞ്ഞു. സർക്കാരിൽ തനിക്ക് പൂർണ വിശ്വാസമാണന്നും സുനിൽ കുമാർ പറഞ്ഞു.

Share This Article
Leave a comment