ഡി ടി പി സിയില്‍ അക്കൗണ്ടന്റ് നിയമനം
കാസര്‍കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഓഫീസിലേക്ക് അക്കൗണ്ടന്റിനെ നിയമിക്കുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ എഴുത്ത് പരീക്ഷയുടേയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലാണ് നിയമനം അക്കൗണ്ടന്റ്- ഒരു ഒഴിവ്, മിനിമം യോഗ്യത – ബികോം, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയംഅക്കൗണ്ടിംങ് അറിഞ്ഞിരിക്കണം.
(ഗവ. ടാക്സ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുമുളള അറിവ് അഭികാമ്യം) ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകള്‍, എന്നിവ സഹിതം സെപ്തംബര്‍ 23 വൈകുന്നേരം നാലിനകം ഡി ടി പി സി ഓഫീസില്‍ നേരിട്ടോ, തപാല്‍ മുഖേനയോ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് 04994-256450,8547162679.