കോൺഗ്രസ് നേതാവ് ചന്ദ്രശേഖരനെതിരെ വീണ്ടും പൊലിസ് കേസ് ഫയൽ ചെയ്തു. പീഡന കേസിൽ പെട്ടതിനെ തുടർന്ന് ലോയേഴ്സ് കോൺഗ്രസ് നേതൃസ്ഥാനത്തു നിന്ന് ചന്ദ്രശേഖരൻ രാജിവച്ചിരുന്നു. പീഡന പരാതി പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസെടുത്തത്.
കോടതിയിൽ ചന്ദ്രശേഖരൻ്റെ മുൻ കൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെയാണ് ഒരു കേസു കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിക്കുകയായിരുന്നു. പരാതിക്കാരിക്ക് വേറൊരാൾ മുഖേന ഭീഷണി സന്ദേശം അയച്ചുവെന്നാണ് പുതിയ പരാതി.