കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ സെപ്റ്റംബർ രണ്ടാം വാരം ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈഥണിന് എസ് എസ് എൽ സി പാസായവർക്ക് അപേക്ഷിക്കാം.
സെപ്റ്റംബർ 13 വരെ www.lbscentre.kerala.gov.in മുഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333, 9995005055