മലപ്പുറം ജില്ലയിലെ താനൂരിൽ അമ്പലത്തിലും പള്ളിയിലും ഒരേ ദിവസം മോഷണം നടന്നു. താനൂർ ശോഭാ പറമ്പിൽ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലും നടക്കാവ് മുഹിയിദ്ദീൻ ജൂമാ മസ്ജിദിലുമാണ് മോഷണം നടന്നത്. 25,000 ൽ അധികം രൂപ മോഷണം പോയതായാണ് വിവരം.
ക്ഷേത്രത്തിലെ പ്രധാന കവാടത്തിലേതടക്കം എല്ലാ ഭണ്ഡാരങ്ങളും തകർത്തിട്ടുണ്ട്. മസ്ജിദിലെ രണ്ട് കാണിക്കപ്പെട്ടികളാണ് തകർത്തത്. രണ്ടു പെട്ടികളിലും ഉണ്ടായിരുന്ന പണം മോഷ്ടിക്കുകയും ചെയ്തു. ക്ഷേത്രത്തിൽ മുമ്പും ഇത്തരത്തിൽ മോഷണം നടന്നിട്ടുള്ളതായി അധികൃതർ പറഞ്ഞു. പള്ളിയിൽ സ്ഥാപിച്ചിരുന്ന സി സി ടി വി യിൽ പതിഞ്ഞ മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.