അറക്കൽ മാധവനുണ്ണിയും സഹോദരങ്ങളും മലയാളി പ്രേക്ഷകർക്ക് ഇഷ്ടമേറിയ കഥാപാത്രങ്ങളാണ്. ഉശിരൻ സംഭാഷണങ്ങളും കിടിലൻ സംഘട്ടന രംഗങ്ങളുമായി വലിയ വിജയം നേടിയ ‘വല്യേട്ടൻ ‘ വീണ്ടും വരുന്നു.
രഞ്ജിത്തിൻ്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അറക്കൽ മാധവനുണ്ണിയെ
മമ്മൂട്ടിയാണ് അവതരിപ്പിച്ചത്. മികച്ച ചിത്രങ്ങൾ ഒരുക്കിയ കൂട്ടുകെട്ടായ ഷാജി കൈലാസ് – രഞ്ജിത്ത് ടീമിൻ്റെ ആദ്യ മമ്മൂട്ടിച്ചിത്രം കൂടിയായിരുന്നു വല്യേട്ടൻ.
അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ ബൈജു അമ്പലക്കര, അനിൽ അമ്പലക്കര എന്നിവരാണ് നിർമാതാക്കൾ.
ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷം
4K ഡോൾബി അറ്റ്മോസ് സിസ്റ്റത്തിൻ്റെ അകമ്പടിയോടെ വീണ്ടും വല്ല്യേട്ടൻ എത്തുകയാണ്.
സിദ്ദിഖ്, സായ്കുമാർ, മനോജ് കെ ജയൻ, എൻ എഫ് വർഗീസ്, കലാഭവൻ മണി, ക്യാപ്റ്റൻ രാജു, വിജയകുമാർ, സുധീഷ്, ശോഭന തുടങ്ങിയ പ്രമുഖതാരങ്ങൾ ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് രാജാമണി ഈണമിട്ടിരിയ്ക്കുന്നു.
ചായാഗ്രഹണം – രവിവർമ്മൻ, എഡിറ്റിംഗ് – എൽ ഭൂമിനാഥൻ.
വല്യേട്ടൻ ഈ മാസം തിയറ്ററുകളിൽ എത്തും