പി വി അൻവർ x എം ആർ അജിത്കുമാർ; റിപ്പോർട്ടു തേടി മുഖ്യമന്ത്രി

At Malayalam
1 Min Read

പി വി അൻവർ എം എൽ എ ക്രമസമാധാനത്തിൻ്റെ ചുമതലയുള്ള എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ നടത്തിയ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിറിപ്പോർട്ട് ആവശ്യപ്പെട്ടു. ഡി ജി പി ഷേയ്ഖ് ദർവേഷ് സാഹിബിനോടാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

അജിത് കുമാർ നൊട്ടോറിയസ് ക്രിമിനലാണെന്നും അദ്ദേഹത്തിൻ്റെ മാതൃകാ പുരുഷൻ ദാവൂദ് ഇബ്രാഹിം ആണന്ന് വരെ പി വി അൻവർ പറഞ്ഞിരുന്നു. സ്വർണക്കടത്തുമായി അജിത്തിനു ബന്ധമുണ്ടെന്നും ആളുകളെ കൊല്ലിയ്ക്കുന്നവനാണെന്നും കൂടി അൻവർ പറഞ്ഞതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ പിടിപ്പു കേടാണിതന്നും പല തവണ ഇക്കാര്യങ്ങൾ താൻ അറിയിച്ചതാണന്നും മുഖ്യമന്ത്രിയെ കിണറ്റിൽ വീഴ്ത്താൻ താൻ തയ്യാറല്ലന്നുമാണ് കഴിഞ്ഞ ദിവസം എം എൽ എ പറഞ്ഞത്. റിപ്പോർട്ട് ലഭിച്ചാലുടൻ കടുത്ത നടപടികൾ ഉണ്ടാകും എന്നാണ് അറിയുന്നത്.

Share This Article
Leave a comment