മനോരാജ് കഥാ പുരസ്ക്കാരം സലിൻ മാങ്കുഴിയ്ക്ക്

At Malayalam
1 Min Read

പത്താമത് മനോരാജ് പുരസ്ക്കാരത്തിന് സലിൻ മാങ്കുഴിയുടെ പത U / A എന്ന കഥാസമാഹാരം അർഹമായി. പ്രശസ്ത കഥാകൃത്തും എഴുത്തുകാരനുമായ മനോരാജിൻ്റെ സ്മരണയ്ക്കായി സുഹൃത്തുക്കൾ ഏർപ്പെടുത്തിയ 33,333 രൂപയും ശില്പവും അടങ്ങുന്ന പുരസ്ക്കാരം ഈ മാസം അവസാന ആഴ്ചയിൽ എറണാകുളം ചെറായിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു.

സംസ്ഥാന സർക്കാരിൻ്റെ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിൽ അഡീഷണൽ ഡയറക്ടറായ സലിൻ മാങ്കുഴി പത U /A, പേരാൾ എന്നീ കഥാസമാഹാരങ്ങളും എതിർവാ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അന്തർദേശീയ അംഗീകാരം ലഭിച്ച നോട്ടം ഉൾപ്പെടെ നാലു സിനിമകളുടെ രചന നിർവ്വഹിച്ചിട്ടുള്ള അദ്ദേഹത്തിന് മൂന്ന് സംസ്ഥാന ടെലിവിഷൻ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൂടാതെ മാധ്യമ പ്രവർത്തകനായി തിരുവനന്തപുരത്തും ദുബായിലും ജോലി നോക്കിയിട്ടുമുണ്ട്.

സെക്രട്ടേറിയറ്റിൽ അഡീഷണൽ സെക്രട്ടറിയായ ജി ഷീലയാണ് ഭാര്യ. ഡൽഹി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അനേന , കുസാറ്റിലെ നിയമ വിദ്യാർത്ഥി അദ്വൈത എന്നിവരാണ് മക്കൾ. തിരുവനന്തപുരം കരകുളത്താണ് സലിൻ മാങ്കുഴി താമസിക്കുന്നത്.

Share This Article
Leave a comment