നാടക കലാകാരനും എഴുത്തുകാരനുമായ കെ ജെ ബേബി നിര്യാതനായി. കനവ് ബേബി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. 71 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. കണ്ണൂർ ജില്ലക്കാരനായ ബേബി 1973 ൽ വയനാട്ടിലേക്ക് കുടിയേറുകയായിരുന്നു. വയനാട്ടിലെ പാവപ്പെട്ട ആദിവാസി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി കനവ് എന്ന പേരിൽ ഒരു ബദൽ വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിച്ച് അവരെ അക്ഷരാഭ്യാസം ചെയ്യിപ്പിയ്ക്കുന്നതിനും സ്വയംപര്യാപ്തരാക്കുന്നതിനും വേണ്ടി അഹോരാത്രം പണിപ്പെട്ടിരുന്നു അദ്ദേഹം.
നാട്ടുഗദ്ദിക എന്ന നാടകം എഴുതി സംവിധാനം ചെയ്ത് നാടു നീളെ അദ്ദേഹം അവതരിപ്പിച്ചിരുന്നു. അടിയന്തരാവസ്ഥ കാലമായിരുന്നതിനാൽ അതിൻ്റെ ദോഷഫലങ്ങളും ഏറെ അനുഭവിക്കേണ്ടി വന്നിരുന്നു ബേബിയ്ക്ക്. അദ്ദേഹത്തിൻ്റെ മാവേലിമൻ്റം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
രാവിലെ, ബേബി താമസിച്ചിരുന്ന വയനാട് ചീങ്ങോട്ടെ നടവയൽ എന്ന വീടിനു സമീപത്തായി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.