‘അസ്ന’ യ്ക്ക് ശക്തി കുറയും

At Malayalam
0 Min Read

ഒമാൻ ഭാഗത്തേക്ക്‌ നീങ്ങുന്ന അറബികടലിൽ രൂപപ്പെട്ട ‘അസ്ന ‘ ചുഴലിക്കാറ്റ് ഇന്ന് (ഞായർ ) വൈകുന്നേരത്തോടെ അതി തീവ്ര ന്യുന മർദ്ദമായും നാളെ രാവിലെയോടെ തീവ്ര ന്യുനമർദ്ദമായും ശക്തി കുറയാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒഡിഷ, ആന്ധ്രാ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾക്കു മുകളിലായി സ്ഥിതിചെയ്യുന്ന തീവ്ര ന്യുന മർദ്ദം വിദർഭ മേഖലയിലേക്ക് നീങ്ങി നാളെയോടെ ന്യുനമർദ്ദമായി ശക്തി കുറയാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

കേരളത്തിൽ പൊതുവെ എല്ലാ ജില്ലകളിലും ഇടവിട്ടുള്ള മഴ തുടരും. നിലവിൽ മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത.

- Advertisement -
Share This Article
Leave a comment