ന്യൂസിലാൻഡിലാ ജോലി, പക്ഷേ കൊച്ചിയിലുണ്ട്

At Malayalam
1 Min Read

വീട്ടുകാരോടും നാട്ടുകാരോടും യുവാവ് പറഞ്ഞിരിയ്ക്കുന്നത് താൻ ന്യൂസിലാൻഡിൽ ആണന്ന്. എല്ലാ ദിവസവും ഫോൺ വിളിക്കും, ‘ന്യൂസിലാൻ്റിലെ ‘വിവിധ ലൊക്കേഷനുകളിൽ നിന്നുള്ള ഫോട്ടോയും അയച്ചു കൊടുക്കും. ഇതിനിടയിലാണ് ഈ മാസം 20 മുതൽ യുവാവിനെക്കുറിച്ച് വിവിരമൊന്നുമില്ലാതായത്. വീട്ടുകാർ പരാതിയുമായി പൊലിസിനെ സമീപിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലിസ് യുവാവിനെ കൊച്ചിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

തൊടുപുഴയിലുള്ള യുവാവാണ് ഇങ്ങനെ ന്യൂസിലാൻ്റിലാണെന്ന് വീട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് കൊച്ചിയിൽ ഒളിവിൽ താമസിച്ചിരുന്നത്. ന്യൂസിലാൻ്റിൽ പോകാനായി യുവാവിനെ എയർപോർട്ടിൽ കൊണ്ടുവിട്ട് തങ്ങൾ വീട്ടിലേയ്ക്ക് മടങ്ങിയതായി വീട്ടുകാർ പറയുന്നു. ന്യൂസിലാൻ്റിൽ തനിയ്ക്ക് ജോലി ശരിയായി എന്നാണ് ഇയാൾ വീട്ടുകാരോടും നാട്ടുകാരോടുമൊക്കെ പറഞ്ഞിരുന്നത്.

ഏതു സാഹചര്യത്തിലാണ് യുവാവ് ഇങ്ങനെ പ്രവർത്തിച്ചതെന്ന് കൂടുതൽ അന്വേഷിച്ചാൽ മാത്രമേ അറിയാൻ കഴിയൂ എന്ന് പൊലിസ് പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി യുവാവിനെ പൊലിസ് കസ്റ്റഡിയിൽ വച്ചിരിക്കുകയാണ്

Share This Article
Leave a comment