തീവണ്ടി യാത്രക്കാരേ.. ഒരു നിമിഷം

At Malayalam
2 Min Read

അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ ഒന്നിന് ട്രെയിൻ സർവീസുകളില്‍ ചുവടെ പറയുന്ന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

പൂർണമായി റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍

  1. സെപ്റ്റംബർ ഒന്നിന് 7.20 ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06797 പാലക്കാട് – എറണാകുളം ജംഗ്ഷൻ മെമു റദ്ദാക്കി.
  2. സെപ്റ്റംബർ ഒന്നിന് 2.45 ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 06798 എറണാകുളം ജംഗ്ഷൻ – പാലക്കാട് മെമവും റദ്ദാക്കിയിട്ടുണ്ട്.

യാത്ര അവസാനിപ്പിക്കുന്ന സ്ഥലങ്ങൾക്കും മാറ്റം

  1. ഓഗസ്റ്റ് 31 ന് 10 മണിക്ക് തിരുനെൽവേലിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16791 തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയില്‍ യാത്ര അവസാനിപിക്കും. ആലുവയ്ക്കും പാലക്കാടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
  2. സെപ്റ്റംബർ ഒന്നിന് 5.55 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം സെൻട്രൽ കോഴിക്കോട് ജനശതാബ്ദി എക്‌സ്‌പ്രസ് എറണാകുളം ജംഗ്ഷനില്‍ യാത്ര അവസാനിപ്പിക്കും . എറണാകുളത്തിനും കോഴിക്കോടിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
  3. സെപ്റ്റംബർ ഒന്നിന് 5.25 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16302 തിരുവനന്തപുരം സെൻട്രൽ – ഷൊർണൂർ വേണാട് എക്സ്പ്രസ് എറണാകുളം ടൗണില്‍‍ യാത്ര അവസാനിപ്പിക്കും. എറണാകുളം ടൗണിനും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.
  4. സെപ്റ്റംബർ ഒന്നിന് 5.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16308 കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരില്‍ യാത്ര അവസാനിപ്പിക്കും. ഷൊർണൂരിനും ആലപ്പുഴയ്ക്കും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കി.

യാത്ര ആരംഭിക്കുന്നതിലും മാറ്റം

- Advertisement -
  1. സെപ്റ്റംബർ ഒന്ന് 4.05 ന് പാലക്കാടു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16792 പാലക്കാട് – തൂത്തുക്കുടി പാലരുവി എക്സ്പ്രസ് 6.05 ന് ആലുവയിൽ നിന്ന് പുറപ്പെടും. ട്രെയിൻ പാലക്കാടിനും ആലുവയ്ക്കും ഇടയിൽ ഭാഗികമായി റദ്ദാക്കി.
  2. സെപ്റ്റംബർ ഒന്ന് 1.45- ന് കോഴിക്കോടു നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12075 കോഴിക്കോട് തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്‌സ്പ്രസ് 5 . 25-ന് എറണാകുളത്ത് നിന്ന് പുറപ്പെടും. ട്രെയിൻ കോഴിക്കോടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
  3. സെപ്റ്റംബർ ഒന്നിന് 3.50 ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16301 ഷൊർണൂർ തിരുവനന്തപുരം സെൻട്രൽ – വേണാട് എക്സ്പ്രസ് 5 .20ന് എറണാകുളം ടൗണില്‍‍ നിന്ന് പുറപ്പെടും. ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.
  4. സെപ്റ്റംബർ ഒന്നിന് 3.50- ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16307 ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് 7.50-ന് ഷൊർണൂരിൽ നിന്ന് പുറപ്പെടും. ആലപ്പുഴയ്ക്കും ഷൊർണൂരിനും ഇടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കും.

ശനിയാഴ്ച കേരളത്തിൽ സർവീസ് നടത്തുന്ന പാലരുവിയുടെ രണ്ടു സർവീസുകൾക്കും മാറ്റം ഇല്ല.

ശനിയാഴ്ച രാത്രി തൂത്തുകൂടിയിൽ നിന്ന് പുറപ്പെട്ട് ഞായറാഴ്ച രാവിലെ 06.55 ന് കോട്ടയത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ്സ് ആലുവയിൽ യാത്ര അവസാനിപ്പിക്കും.

ഞായറാഴ്ച വൈകുന്നേരം 04.05 ന് പാലക്കാട് നിന്ന് പുറപ്പെടേണ്ട 16792 പാലരുവി എക്സ്പ്രസ്സ് ഞായറാഴ്ച ആലുവയിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുക.

Share This Article
Leave a comment