മാടായി ഐ ടി ഐ ബോയ്സ് ഹോസ്റ്റലിൽ കെയർ ടേക്കർ, നൈറ്റ് വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ (ഓരോ ഒഴിവുകൾ) എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നതിന് പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ രണ്ടിന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഐ ടി ഐ യിൽ നേരിട്ട് സമർപ്പിക്കണം.
പ്ലസ് ടു / പ്രീ ഡിഗ്രി അല്ലെങ്കിൽ തത്തുല്യം, കേരള സംസ്ഥാന പിന്നാക്ക സാമൂഹ്യ ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ചൈൽഡ് കെയർ സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, പ്രായ പരിധി 35 – 55 വയസ്സ് എന്നിവയാണ് കെയർ ടേക്കർക്ക് വേണ്ട യോഗ്യത. ഏഴാം ക്ലാസ്സ് പാസ്സ്, പ്രായ പരിധി 18-55 വയസ്സ് എന്നിവയാണ് നൈറ്റ് വാച്ച്മാന് വേണ്ട യോഗ്യത.
ഏഴാം ക്ലാസ്സ് പാസ്സായിരിക്കണം (ബിരുദധാരി ആയിരിക്കരുത്), പ്രായ പരിധി 35 – 55 വയസ്സ് എന്നിവയാണ് ഫുൾ ടൈം സ്വീപ്പറുടെ യോഗ്യത. ഫോൺ: 0497 2877300