ലേഡി സൈക്കോളജിസ്റ്റ്; അപേക്ഷിക്കാം

At Malayalam
0 Min Read

തിരുവനന്തപുരം സർക്കാർ ഹോമിയോ ആശുപത്രിയിൽ നടപ്പാക്കുന്ന സീതാലയം പദ്ധതിയിൽ ലേഡി സൈക്കോളജിസ്റ്റ് തസ്തികയിലേക്ക്, താത്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

എം എ സൈക്കോളജിയാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 45 വയസ്. പ്രതിമാസം 30,995 രൂപ വേതനമായി ലഭിക്കും.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇ- മെയിൽ ഐ ഡി, മൊബൈൽ നമ്പർ എന്നിവ ഉൾപ്പെടുത്തിയ വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം dmohomoeotvm@kerala.gov.in എന്ന മെയിലിലേക്കോ നേരിട്ടോ അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) അറിയിച്ചു. ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് 0471 2474266

Share This Article
Leave a comment