ആധാരമെഴുത്തുകാർക്ക് 5,000 രൂപ ഓണക്കാല ഉത്സവബത്ത

At Malayalam
0 Min Read

സംസ്ഥാനത്തെ ആധാരമെഴുത്തുകാർക്കും പകർപ്പെഴുത്തുകാർക്കും സ്റ്റാമ്പ് വെണ്ടർമാർക്കും ക്ഷേമനിധി പെൻഷൻകാർക്കും 2024 – ലെ ഓണക്കാല ഉത്സവബത്തയായി 5,000 രൂപ അനുവദിച്ചു. മുൻ വർഷത്തിൽ നിന്നും 500 രൂപ വർദ്ധനവ് വരുത്തുകയും ആനുകൂല്യം ഓരോ ഗുണഭോക്താവിനും ബാങ്ക് അക്കൗണ്ടിൽ നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.

കേരള ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി ബോർഡ് ചെയർമാൻ സ്ഥാനം രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഏറ്റെടുത്ത് ആദ്യത്തെ യോഗത്തിലാണ് തീരുമാനം.

വയനാട് ജില്ലയിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകുവാനും ബോർഡ്  തീരുമാനിച്ചു.

Share This Article
Leave a comment