ഉരുൾപൊട്ടൽ ഉണ്ടായ വാർഡുകൾ ദുരന്തബാധിതമായി പ്രഖ്യാപിക്കും

At Malayalam
0 Min Read

കോഴിക്കോട് വാണിമേൽ ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടൽ ഉണ്ടായ 9,10,11 വാർഡുകളെയും നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ 3-ാം വാര്‍ഡും ദുരന്തബാധിതമായി പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ കുടുംബങ്ങൾക്ക് നൽകിയിരുന്ന താൽക്കാലിക താമസത്തിനുള്ള വാടകയും മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികൾക്ക് സിഎംഡിആർഎഫിൽ നിന്നുള്ള അധിക എക്സ്ഗ്രേഷ്യയും ഉൾപ്പെടെയുള്ള എല്ലാ ധനാശ്വാസവും ഇവര്‍ക്കും നൽകും. ഉരുൾപൊട്ടൽബാധിത കുടുംബങ്ങളിലെ എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും പ്രാദേശിക ജനപ്രതിനിധികൾ ആവശ്യപ്പെട്ടതുപോലെ സൗജന്യ റേഷനും അനുവദിക്കും.

Share This Article
Leave a comment