താൻ കടുത്ത മാനസിക സമ്മർദത്തിലാണന്നും അതിനാൽ തൽക്കാലത്തേയ്ക്ക് ഫെയ്സ് ബുക്ക് നിർത്തുകയാണെന്നും ആരും തന്നെ ബന്ധപ്പെടാൻ ശ്രമിക്കരുതെന്നും ബംഗാളി നടി ശ്രീലേഖ മിത്ര. ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച നടിയാണ് ശ്രീലേഖ. രഞ്ജിത് രാജിവച്ചൊഴിഞ്ഞെങ്കിലും അതിൻ്റെ അലയൊലികൾ സജീവമായി തുടരുന്ന ഘട്ടത്തിലാണ് ശ്രീലേഖയുടെ ഈ വെളിപ്പെടുത്തൽ.
ശ്രീലേഖയുടെ രഞ്‌ജിത്തിനെതിരെയുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അവരുടെ രഹസ്യമൊഴി പ്രത്യേക അന്വേഷണ സംഘം ഉടൻ രേഖപ്പെടുത്താൻ തയ്യാറെടുക്കുകയാണ്. കേസായതോടെ രഞ്ജിത്തും നിയമനടപടി സ്വീകരിയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്.