സെപ്റ്റംബർ 1, ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കണം

At Malayalam
1 Min Read

സെപ്റ്റംബർ മാസം ഒന്നാം തീയതി ചില തീവണ്ടികൾ പൂർണമായും ചിലത് ഭാഗികമായും മുടങ്ങുമെന്ന് റയിൽവേ അറിയിച്ചു. അങ്കമാലി റയിൽവേ ലൈനിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് ഈ തടസമുണ്ടാകുന്നത്.

എറണാകുളം – പാലക്കാട് മെമു (06798) , പാലക്കാട് – എറണാകുളം മെമു ( 06797 ) തീവണ്ടികളാണ് പൂർണമായും റദ്ദാക്കിയത്. തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് ഭാഗികമായേ സർവീസുണ്ടാകു. ഈ വണ്ടിയുടെ യാത്ര അന്ന് ആലുവയിൽ അവസാനിപ്പിക്കും.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി എക്സ് പ്രസ് എറണാകുളത്തും വേണാട് എക്സ്പ്രസ് എറണാകുളം ടൗണിലും യാത്ര അവസാനിപ്പിക്കും. കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരിലും സർവീസ് അവസാനിപ്പിക്കും എന്നാണ് നിലവിൽ റയിൽവേ അറിയിച്ചിരിക്കുന്നത്.

Share This Article
Leave a comment