പി കെ ശശിക്കെതിരായ സി പി എമ്മിന്റെ അച്ചടക്കനടപടിക്ക് അംഗീകാരം. ഇതോടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളും ശശിക്ക് നഷ്ടമാകും. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ആദ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. ശേഷം ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയില്‍ നിന്നും ബ്രാഞ്ചിലേക്കാണ് ശശിയെ തരം താഴ്ത്തുന്നത്.