അമ്മ സംഘടനയിൽ കൂട്ട രാജി. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അംഗങ്ങളുടെ ഈ നീക്കം. മോഹൻലാൽ ഉൾപ്പെടെ 17 അംഗങ്ങളും രാജിവച്ചു. ചുമതല അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിനു പിന്നാലെയാണ് രാജി.
ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം.ധാർമ്മിക ഉത്തരവാദിത്വം മുൻ നിർത്തിയാണ് രാജിയെന്ന് മോഹൻ ലാൽ പ്രതികരിച്ചു. തിരുത്തിയതിനും വിമർശിച്ചതിനും നന്ദിയെന്നും പുതിയ സംഘടയിൽ പ്രതീക്ഷയുണ്ടെന്നും മോഹൻ ലാൽ പ്രതികരിച്ചു.