ആലപ്പുഴയിൽ ജ്വല്ലറി കുത്തിത്തുറന്നു, 13 ലക്ഷം നഷ്ടം

At Malayalam
1 Min Read

ആലപ്പുഴ ജില്ലയിലെ മുല്ലയ്ക്കലിൽ ജ്വല്ലറി കുത്തിത്തുറന്ന് 13 ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ കവർന്നു. ഞായറാഴ്ച രാത്രി കടയുടെ പിന്നിലെ ഓടിളക്കി കള്ളൻ കടയിൽ കയറുന്നത് സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. കടയ്ക്കുള്ളിൽ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന അലമാരകളൊക്കെ വലിച്ചു വാരി ഇട്ടിരിയ്ക്കുകയാണ്.

സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കർ പൊളിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വെള്ളി ആഭരണങ്ങൾ, സ്വർണം പൊതിഞ്ഞ ആഭരണങ്ങൾ എന്നിവ മാത്രമാണ് കള്ളന് എടുക്കാനായത്. ദൃശ്യങ്ങൾ സി സി ടി വി യിൽ ഉണ്ടെങ്കിലും ആളെ തിരിച്ചറിഞ്ഞിട്ടില്ല. മോഷണ ശേഷം ഇരു ചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഇരുട്ടായതിനാൽ വാഹന നമ്പറും വ്യക്തമല്ല.

വിരലടയാള വിദഗ്ധരും പൊലിസ് നായയുമൊക്കെ കടയിലെത്തി പരിശോധന നടത്തി. മുമ്പ് ജ്വല്ലറികളിൽ മോഷണം നടത്തിയ പ്രതി ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്. കൂടാതെ സ്ഥിരം മോഷ്ടാക്കളെ കൂടി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Share This Article
Leave a comment