16 കാരന് മർദനമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്

At Malayalam
1 Min Read

പാലക്കാട് നെന്മാറയിൽ പതിനാറുകാരനെ എസ് ഐ മർദിച്ചെന്ന പരാതിയിൽ ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന മട്ടിൽ അന്വേഷണ റിപ്പോർട്ട്. പതിനാറുകാരന് മർദനമേറ്റിട്ടില്ലെന്നാണ് ആലത്തൂർ ഡി വൈ എസ് പി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്. കഞ്ചാവ് വിൽപ്പനക്കാരെയും ഇടപാടുകാരെയും തേടിയാണ് എസ് ഐ എത്തിയതെന്നും വിദ്യാർത്ഥി ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാൻ പ്രാഥമിക പരിശോധന നടത്തുക മാത്രമാണുണ്ടായത് എന്നുമാണ് റിപ്പോർട്ട്.

എസ് ഐയും ജീപ്പിലുണ്ടായിരുന്ന പൊലീസുകാരും സമാനമായ മൊഴിയാണ് നൽകിയിട്ടുള്ളത്. എന്നാൽ മർദ്ദനമേറ്റു എന്ന നിലപാടിൽ തന്നെയാണ് പതിനാറുകാരനും കുടുംബവും ഉറച്ചു നിൽക്കുന്നത്. ഉന്നത അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നാണ് വിദ്യാർഥിയുടെ ബന്ധുക്കൾ അറിയിച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച് തുടർ നടപടിയെടുക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Share This Article
Leave a comment