നാലു മാസം മുമ്പ് വിവാഹിതയായ യുവതി ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ആലപ്പുഴ ജില്ലയിലെ ലെജ്നത്ത് വാർഡിൽ ആസിയയാണ് മരിച്ചത്. മൂവാറ്റു പുഴയിൽ ദന്തൽ ടെക്നിഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.
പൊലിസെത്തി ഭർത്താവിനേയും ബന്ധുക്കളേയും ചോദ്യം ചെയ്തു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം തുടങ്ങി. 22 വയസാണ് ആസിയയുടെ പ്രായം.