എന്നെ വിട്ടേയ്ക്കൂ പ്ലീസ്

At Malayalam
0 Min Read

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിഷയങ്ങളിൽ പ്രതികരിയ്ക്കാനില്ലെന്നും കഴിഞ്ഞ 23 കൊല്ലങ്ങളായി മാധ്യമങ്ങൾ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്ന തന്നെ ഇനി ഉപദ്രവിയ്ക്കരുതെന്നും മന്ത്രിയും ചലച്ചിത്ര നടനുമായ കെ ബി ഗണേഷ് കുമാർ.

ചലച്ചിത്ര മേഖലയെ പറ്റി, പ്രത്യേകിച്ചും നിലവിലെ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സാംസ്കാരിക വകുപ്പുമന്ത്രിയാണെന്നും അദ്ദേഹം അത് കൃത്യമായി പറയുന്നുണ്ടെന്നും താൻ ഗതാഗത വകുപ്പിൻ്റെ ചുമതലയുള്ള മന്ത്രിയാണെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു. തന്നെ ഇനി ആക്രമിക്കരുതെന്നും തന്നിൽ ഔഷധ ഗുണമില്ലെന്നും ഗണേഷ്കുമാർ കൂട്ടച്ചിരിക്കിടയിൽ പറഞ്ഞു.

Share This Article
Leave a comment