പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു, യൂട്യൂബർ വിജെ മച്ചാൻ അറസ്റ്റിൽ

At Malayalam
1 Min Read

പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച ആലപ്പുഴ സ്വദേശിയായ ഗോവിന്ദ് (30) എന്ന യൂട്യൂബറെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. വി ജെ മച്ചാൻ എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തിവരികയായിരുന്ന ഇയാൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കുട്ടിയെ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയപ്പോൾ ആണ് കുട്ടിയെ ലൈഗികമായി പീഡിപ്പിച്ച വിവരം അറിയുന്നത്. തുടർന്ന് കളമശ്ശേരി പോലീസ് സ്റ്റേഷനിൽ കട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോക്സോ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു

കളമശ്ശേരി പോലീസ് ഇൻസ്പെക്ടർ ലത്തീഫ് എം ബി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സിങ്, സി പി ഒ മാരായ മാഹിൻ, ഷിബു. എന്നിവർ ചേർന്ന് പ്രതിയെ മാന്നാർ ഉള്ള വീട്ടിൽ നിന്നും കസ്റ്റഡിൽ എടുക്കുകയായിരുന്നു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ലേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
Share This Article
Leave a comment