വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപം ഹോൺ മുഴക്കിയാൽ, സൗദി അറേബ്യയിൽ 300 മുതൽ 500 റിയാൽ വരെ പിഴ ഒടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്. കൂടാതെ ഡ്രൈവിംഗ് മദ്യാദകളുടെ ലംഘനവും മോശം പെരുമാറ്റമായും കൂടി ഇത് കണക്കാക്കപ്പെടുമെന്നും സൗദി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകിയിരിയ്ക്കുകയാണ്. സർവകലാശാലകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നതിന് പട്രോളിംഗ് സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. അതിനാൽ മേഖലകളിൽ ഹോൺ മുഴക്കേണ്ട ആവശ്യം വരുന്നില്ല എന്നതാണ് അധികൃതരുടെ നിലപാട്.
തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലെല്ലാം പട്രോളിംഗ് കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. പുതിയ നടപടികൾ ഗതാഗതം കൂടുതൽ സുഗമമാക്കുന്നതിനും തിരക്കു കുറയ്ക്കുന്നതിനും അപകടങ്ങൾ ഒഴിവാക്കുന്നതിനും വേണ്ടിയാണന്ന് സൗദി ട്രാഫിക് വകുപ്പ് പറയുന്നു.