നടൻ നിർമൽ വി ബെന്നി അന്തരിച്ചു

At Malayalam
1 Min Read

ചലച്ചിത്രനടൻ നിർമൽ വി ബെന്നി അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ്. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ മരണ വാർത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

യൂട്യൂബ് വിഡിയോകളിലൂടെയും സ്റ്റേജ് പ്രോഗ്രാമുകളിലൂടെയുമാണ് നിർമൽ ബെന്നി കരിയർ ആരംഭിച്ചത്. 2012 -ൽ നവാഗതർക്ക് സ്വാഗതം എന്ന സിനിമയിലൂടെ ചലച്ചിത്രാഭിനയരംഗത്തെത്തി. ആമേനിലെ കൊച്ചച്ചന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. സഞ്ജയ് പടിയൂരിന്റെ ദൂരം എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

‘പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട. ആമേനിലെ കൊച്ചച്ച൯ എൻ്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. പ്രിയ സുഹൃത്തിന്‍റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു’,- എന്നാണ് നിർമലിന്‍റെ മരണവാർത്ത പങ്കുവച്ചുകൊണ്ട് സഞ്ജയ് പടിയൂർ ഫേസ്ബുക്കിൽ കുറിച്ചത്.

Share This Article
Leave a comment