തിരുവനന്തപുരത്ത് നിന്ന് കാണാതായ പെൺ‌കുട്ടിയെ കണ്ടെത്തി

At Malayalam
0 Min Read

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ കണ്ടെത്തി. വിശാഖപട്ടണത്ത് നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചെന്നൈയിൽ നിന്ന് പുറപ്പെട്ട താംബരം എക്സ്പ്രസിൽ‌ വെച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മലയാളി സമാജത്തിന്റെ പ്രവർത്തകർക്കാണ് പെൺകുട്ടിയെ തിരിച്ചറിഞ്ഞത്. വിശാഖപട്ടണത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പെൺകുട്ടിയെ കിട്ടിയത്

അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് കുട്ടി കണ്ടെത്തിയത്. കുട്ടി ​ക്ഷീണിതയാണ്. ഒപ്പം കുറച്ച് സ്ത്രീകൾ ഉണ്ട്. ഇവരുടെ കുട്ടിയാണെന്നാണ് പറഞ്ഞതെന്ന് കുട്ടിയെ കണ്ടെത്തിയ കേരള കലാ സമിതിയുടെ മലയാളി സമാജത്തിന്റെ സെക്രട്ടറി ഹരിദാസ് പ്രതികരിച്ചു.

Share This Article
Leave a comment