മരങ്ങൾ പാളത്തിൽ വീണു, കോട്ടയം, ആലപ്പുഴ തീവണ്ടി ഗതാഗതം തടസപ്പെട്ടു

At Malayalam
0 Min Read

തകഴിയിൽ പാളത്തിനു കുറുകെ മരം വീണതിനാൽ 06014 കൊല്ലം – ആലപ്പുഴ മെമു ഹരിപ്പാട് പിടിച്ചിട്ടു.
തുമ്പോളിയിലും ട്രാക്കിലേക്ക് മരം വീണ് തീവണ്ടികൾ വൈകുകയാണ്.

കോട്ടയം വഴിയുള്ള പാലരുവി എക്സ്പ്രസ് രാവിലെ ഓച്ചിറയിൽ പിടിച്ചിട്ടിരിക്കുകയാണ്. കൊല്ലം പരവൂർ ഭാഗത്തും റെയിൽവേ ട്രാക്കിൽ മരം വീണ് കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

ട്രാക്കിൽ മരം വീണതിനാൽ ആലപ്പുഴ വഴിയും കോട്ടയം വഴിയും എറണാകുളം ഭാഗത്തേക്ക്‌ പോകുന്ന തീവണ്ടികളാണ് നിലവിൽ വൈകുന്നത്.

എന്നാൽ എറണാകുളം – തിരുവനന്തപുരം,
കോട്ടയം – തിരുവനന്തപുരം, ആലപ്പുഴ – തിരുവനന്തപുരം ഭാഗത്തേക്ക്‌ ട്രെയിനുകൾ തടസമില്ലാതെ ഓടുന്നുണ്ട്.

- Advertisement -
Share This Article
Leave a comment