ഇടുക്കിക്കാർക്ക് സ്വസ്ഥത വേണം, സൂത്ര പണിയൊന്നും ഇനി വേണ്ടന്ന് എം എം മണി

At Malayalam
1 Min Read

ഇടുക്കി ജില്ലയിൽ ജീവിയ്ക്കുന്ന മനുഷ്യർക്ക് സ്വസ്ഥമായി അവിടെ ജീവിയ്ക്കാനുള്ള സാഹചര്യമുണ്ടാക്കണമെന്ന് മുൻ മന്ത്രിയും സി പി എം നേതാവുമായ എം എം മണി എം എൽ എ. മുഴുവൻ പേർക്കും പട്ടയം നൽകാതെ സൂത്രത്തിൽ ഇടുക്കിയിൽ കാര്യം സാധിച്ചു പോകാമെന്ന് ഒരു സർക്കാരും കരുതേണ്ടന്നും അദ്ദേഹം പറഞ്ഞു. ശാന്തൻപാറ ഫോറസ്റ്റ് ഓഫിസിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി പി എം നടത്തിയ മാർച്ചിനിടെയാണ് മണിയുടെ പരാമർശം. ഇടുക്കിയിൽ താമസിയ്ക്കുന്നവരെ ഇറക്കിവിടാൻ ദൈവം തമ്പുരാൻ മുഖ്യമന്ത്രിയായാലും സാധിയ്ക്കില്ലെന്നും എം എം മണി പറഞ്ഞു.

പുതിയ വനമുണ്ടാക്കാൻ വനം വകുപ്പ് ഇനിയും ശ്രമിയ്ക്കരുതെന്നും ഉള്ള വനം സംരക്ഷിച്ചു പോകാൻ ശ്രദ്ധിയ്ക്കണമെന്നും മണി ഓർമിപ്പിച്ചു.വനം വകുപ്പ് ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ബന്ധപ്പെട്ടവർ പുറത്തിറങ്ങി നടക്കാൻ കുറച്ച് പ്രയാസപ്പെടുമെന്നും മണി പറഞ്ഞു.

വനം വകുപ്പിനെ മാത്രമല്ല റവന്യൂ വകുപ്പിനേയും നേരിടേണ്ട ഗതികേടിലാണ് ഇടുക്കിയിലെ ജനങ്ങൾ എന്നും സംഘടിതമായി സമരം ചെയ്യേണ്ട സമയമാണന്നും അതിനു സർക്കാരിനെ നോക്കേണ്ടതില്ലന്നും മണി പറഞ്ഞു

Share This Article
Leave a comment