ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു

At Malayalam
1 Min Read

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡയറക്ടര്‍ ജനറല്‍ (ഡി ജി ) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.

കോസ്റ്റ് ഗാര്‍ഡുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം ചെന്നൈയിലെത്തിയതായിരുന്നു രാകേഷ് പാല്‍. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ഇന്നലെ അദ്ദേഹത്തെ ചെന്നൈയിലെ രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

രാജ്‌നാഥ് സിങ് ആശുപത്രിയിലെത്തി രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂലായ് 19-നാണ് കോസ്റ്റ് ഗാര്‍ഡിന്റെ 25-ാമത് ഡി ജിയായി രാകേഷ് പാല്‍ ചുമതലയേറ്റത്. 34 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം.

- Advertisement -

സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച, കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നും സ്വര്‍ണവും പിടികൂടിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങള്‍ രാകേഷ് പാലിന് കീഴില്‍ കോസ്റ്റ് ഗാര്‍ഡ് നടത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ തത്രക്ഷക് മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Share This Article
Leave a comment