കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

At Malayalam
0 Min Read

മത്സ്യബന്ധനത്തിനിടെ കടലിൽ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പൊന്നാനി സ്വദേശി ഷൗക്കത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ മുതലാണ് ഇയാളെ കാണാതായത്.

പുലർച്ചെ നാലു മണിക്കാണ് ഷൗക്കത്ത് ബോട്ടിലില്ലെന്ന് ഒപ്പമുണ്ടായിരുന്ന മറ്റു മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുന്നത്. ഇന്നലെ വൈകിട്ടാണ് ഷൗക്കത്ത് ഉൾപ്പെടെയുള്ള ഏഴം​ഗ സംഘം മത്സ്യബന്ധനത്തിനായി കടലിൽ പോയത്. ആലപ്പുഴ ഭാ​ഗത്താണ് മത്സ്യബന്ധനം നടത്തിയിരുന്നത്.

ഷൗക്കത്തിനെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കോസ്റ്റ് ​ഗാർഡിനെ വിവരം അറിയിച്ചിരുന്നു. കോസ്റ്റ് ​ഗാർഡും മത്സ്യത്തൊഴിലാളികളും സംയുക്തമായി കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തിയത്. മൃതദേഹം കൊച്ചിയിലെത്തിച്ച ശേഷം പൊന്നാനിയിലേക്കു കൊണ്ടുപോകും.

Share This Article
Leave a comment