അവസരങ്ങൾ

At Malayalam
1 Min Read

ഡെപ്യൂട്ടേഷൻ നിയമനം

കേരള സർക്കാരിനു കീഴിലുള്ള സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ് സി ഇ ആർ ടി (കേരള) യിലേക്ക് സംസ്‌കൃതം, സോഷ്യോളജി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സ്‌കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിംഗ് കോളജുകൾ, യൂണിവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ ഒ സി സഹിതം ആഗസ്റ്റ് 31ന് മുമ്പ് ഡയറക്ടർ, എസ് സി ഇ ആർ ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷകരുമായി അഭിമുഖം നടത്തിയായിരിക്കും നിയമനത്തിനായുളളവരെ തെരെഞ്ഞെടുക്കുന്നത്. വിശദവിവരങ്ങൾക്ക്: www.scert.kerala.gov.in.

Share This Article
Leave a comment