കോഴിക്കോട്ട് പനി ബാധിച്ച് പത്താം ക്ലാസിൽ പഠിയ്ക്കുന്ന വിദ്യാർഥിനി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാത്തമംഗലത്തുള്ള 15 വയസുകാരി പാർവതിയാണ് മരിച്ചത്. സ്കൂളിൽ നിന്നും പനി ബാധിച്ച് വീട്ടിലെത്തിയ കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും അസ്വസ്ഥത വർധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ ചികിത്സ തേടുകയായിരുന്നു.
ഇടവിട്ടും നിർത്താതെയും പെയ്യുന്ന മഴ പനി വരാനുള്ള സാധ്യത വർധിപ്പിയ്ക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. സംസ്ഥാനത്ത് ഉടനീളം പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വല്ലാതെ വർധിച്ചിട്ടുണ്ട്. വൈറൽ പനിയോടൊപ്പം ഡെങ്കി പനിയ്ക്കെതിരായും നല്ല കരുതൽ ആവശ്യമാണന്നും ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.