ഭിന്നശേഷി വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിൽ അപേക്ഷിക്കാം

At Malayalam
1 Min Read

ഭിന്നശേഷിക്കാർക്കായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കി വരുന്ന തുടർ പദ്ധതികളിലേക്ക് സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. ഭിന്നശേഷിക്കാരുടെ മക്കൾക്ക് ഒന്നാം ക്ലാസ് മുതൽ പി ജി തലം വരെ സ്‌കോളർഷിപ്പ് അനുവദിക്കുന്ന വിദ്യാകിരണം പദ്ധതി, ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഒൻപതാം ക്ലാസ് മുതൽ പിജി തലം വരെ യൂണിഫോം, പഠനോപകരണങ്ങൾ എന്നിവയുടെ തുക അനുവദിക്കുന്നതിനുള്ള വിദ്യാജ്യോതി പദ്ധതി, ഒന്നുമുതൽ പി ജി തലം വരെ മുൻസിപ്പാലിറ്റി, കോർപ്പറേഷൻ പരിധിയിൽ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതി, ഡിഗ്രി, പി ജി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതി എന്നിവയിലേക്ക് suneethi.sjd.kerala.gov.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വിശദവിവരങ്ങൾക്ക് swd.kerala.gov.in, 0471 2343241

Share This Article
Leave a comment