കോഴിക്കോട് എയർപോർട്ടിലെ വാഹന പാർക്കിംഗ് നിരക്ക് നാലിരട്ടി വർധിപ്പിച്ചതായി പരാതി. ഏഴു സീറ്റു വരെയുള്ള കാറുകൾ അര മണിക്കൂർ പാർക്ക് ചെയ്യുന്നതിന് നിലവിൽ 20 രൂപ ആയിരുന്നു നിരക്ക്. ഇന്നു മുതൽ (ഓഗസ്റ്റ് – 16) അതേ സ്ഥാനത്ത് 50 രൂപ നൽകണം. എസ് യു വി കാറുകൾ (7 സീറ്റീനു മുകളിൽ), മിനി ബസുകൾ എന്നിവയ്ക്ക് ആദ്യ അരമണിക്കൂർ 20 രൂപയായിരുന്നത് ഇന്നു മുതൽ 80 രൂപയായി മാറ്റി.
ആദ്യ അരമണിക്കൂറിനാണ് മുകളിൽ പറഞ്ഞ തുക ബാധകമാകുന്നത്. സമയം കഴിഞ്ഞാൽ 65 , 130 എന്നിങ്ങനെ ഇരട്ടിയായി മാറുന്ന മായാജാലവും കാണാനാകും. ടൂ വീലറുകൾ 10 രൂപയും അരമണിക്കൂർ കഴിഞ്ഞാൽ 15 രൂപയും നൽകണം. യാത്രക്കാരനെ എത്തിച്ച് അപ്പോൾ തന്നെ പുറത്തു പോകുന്ന വാഹനങ്ങൾക്ക് പണം നൽകാതെ 11 മിനിറ്റു വരെ എയർ പോർട്ടിൽ തുടരാം.