ഡോക്ടർമാർ നാളെ പണിമുടക്കും

At Malayalam
1 Min Read

കൊൽക്കത്തയിൽ യുവ ഡോക്ടറെ മാനഭംഗം ചെയ്ത് കൊലപ്പെടുത്തിയവരെ ഉടൻ അറസ്റ്റു ചെയ്ത് നിയമ നടപടികൾ സ്വീകരിയ്ക്കണം എന്നാവശ്യപ്പെട്ട് കേരളത്തിലും നാളെ ഡോക്ടർമാർ പണിമുടക്കുന്നു. പി ജി ഡോക്ടർമാരും സീനിയർ റസിഡൻ്റ് ഡോക്ടർമാരുമാണ് നാളെ സൂചനാ പണി മുടക്ക് നടത്തുന്നത്. കെ എം പി ജി എ എന്ന സംഘടനയാണ് പണിമുടക്കിന് ആഹ്വാനം നൽകിയിരിയ്ക്കുന്നത്.

ശ്രീ ചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡൻ്റ് ഡോക്ടർമാരും പണിമുടക്കും. നാളെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കു എന്നും ഡോക്ടർമാരുടെ സംഘടനാ നേതാക്കൾ അറിയിച്ചു.

ആശുപത്രികളിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിയ്ക്കണമെന്ന് ഡോക്ടർമാരുടെ വിവിധ സംഘടനകൾ ആവശ്യപ്പെട്ടു. ഇതിനായി ഒരു സെൻട്രൽ പ്രെട്ടക്ഷൻ ആക്ട് കൊണ്ടു വരണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു. സംസ്ഥാനത്ത് ഡോക്ടർമാർ നാളെ കരിദിനം ആചരിയ്ക്കുമെന്ന് കെ ജി എം ഒ യും അറിയിച്ചിട്ടുണ്ട്.

Share This Article
Leave a comment