എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ ( ഇ ഡി ) ഡയറക്ടറായി രാഹുൽ നവീനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ ഇ ഡി സ്പെഷ്യൽ ഡയറക്ടറാണ് നവീൻ. രണ്ടു വർഷത്തേയ്ക്കാണ് നിയമനം. 1993 ബാച്ചിലെ ഐ ആർ എസ് ഉദ്യോഗസ്ഥനാണ് നവീൻ.
ഇ ഡി യുടെ ഇടക്കാല ഡയറക്ടറായിരുന്ന കാലയളവിലാണ് അരവിന്ദ് കെജരിവാൾ, ഹേമന്ദ് സോറൻ എന്നിവരുടെ അറസ്റ്റുകൾ നടന്നത്. നിലവിലെ ഡയറക്ടറായിരുന്ന സഞ്ജയ് കുമാറിൻ്റെ കാലാവധി നീട്ടി നൽകിയതിന് സുപ്രിം കോടതി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കഴിവുള്ള ആരേയും ആസ്ഥാനത്തേക്ക് കിട്ടാനില്ലേ എന്ന് കോടതി ചോദിച്ചിരുന്നു.