പെരു മഴ തന്നെ,വയനാട്ടിലും ശമനമില്ല

At Malayalam
1 Min Read

കേരളത്തിൽ ഇന്നും പരക്കെ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12 ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പാണ് നൽ കിയിരിയ്ക്കുന്നത്. തൃശൂർ, എറണാകുളം ജില്ലകളിൽ ഓറഞ്ച് ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളൊഴികെ എല്ലായിടത്തും മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

ശക്തിയേറിയ മഴയ്ക്കൊപ്പം ഇടി മിന്നലും വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുമുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പിൽ പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുണ്ടാകുന്നതിനും സാധ്യതയുണ്ട്.

വയനാട് ജില്ലയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴ ഇന്നും പെയ്തേക്കും. ഇന്നലെയും ചൂരൽ മല, മുണ്ടക്കൈ മേഖലകളിൽ കനത്ത മഴ പെയ്തിരുന്നു. മഴയുടെ പശ്ചാത്തലത്തിൽ ചൂരൽ മല പുത്തുമല എന്നിവിടങ്ങളിൽ നിന്ന് 100 ഓളം പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

Share This Article
Leave a comment