നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസിലേക്കും അനുബന്ധ സ്ഥാപനങ്ങളിലേക്കും വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും അക്രഡിറ്റഡ് എഞ്ചിനീയര്‍ /ഓവര്‍സിയറായി നിയമിക്കുന്നതിന് പട്ടികവര്‍ഗ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
സിവില്‍ എഞ്ചിനീയറിങില്‍ ബി ടെക്/ഡിപ്ലോമ/ഐ ടി ഐ, കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ ടി യില്‍ ബി ടെക്/ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/ ബി സി എ/ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമയാണ് യോഗ്യത. നിയമന കാലാവധി ഒരു വര്‍ഷം. മലപ്പുറം ജില്ലക്കാരായ ഉദ്യോഗാര്‍ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.
താത്പര്യമുള്ളവര്‍ നിലമ്പൂര്‍ ഐ ടി ഡി പി പ്രൊജക്ട് ഓഫീസിലോ നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളിലോ ആഗസ്റ്റ് 19 വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ളടക്കം ചെയ്യണം. അപേക്ഷാ ഫോം നിലമ്പൂര്‍ ഐ ടി ഡി പി ഓഫീസില്‍ നിന്നും നിലമ്പൂര്‍, എടവണ്ണ, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 04931 220315.