വയനാട്ടിൽ വീണ്ടും അതിശക്തമായ മഴ പെയ്യുകയാണ്. ഇന്നലെ ( തിങ്കൾ) ഉച്ച മുതൽ മഴ കനത്തു തുടങ്ങിയതായാണ് വിവരം. അഞ്ചു പഞ്ചായത്തുകളിൽ അതിശക്തിയേറിയ മഴയാണ് പെയ്തു കൊണ്ടിരിയ്ക്കുന്നത്. ദുരന്തമുണ്ടായ മേപ്പാടിയിലാണ് അതി തീവ്ര മഴ പെയ്യുന്നത്. മൂപൈനാട് പഞ്ചായത്തിലും കനത്ത മഴ പെയ്യുന്നതായാണ് വിവരം.
മേഖലയിലെ കടച്ചിക്കുന്ന്, വടുവൻചാൽ മേഖലകളിൽ കഴിഞ്ഞ മൂന്നു മണിയ്ക്കൂറിനുളളിൽ 100 മില്ലി മീറ്റർ മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കുറുമ്പാലക്കോട്ടയിൽ അതിശക്തമായ മഴ പെയ്യുന്നതിനാൽ മലവെള്ള പാച്ചിലിനും സാധ്യത പ്രവചിക്കുന്നു. സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനത്തിലും വയനാട്ടിൽ ഇന്ന് അതിതീവ്ര മഴ പെയ്യുമെന്നാണ് മുന്നറിയിപ്പുള്ളത്.