മുംബൈയിൽ റയിൽവേ പ്രാട്ടക്ഷൻ ഫോഴ്സ് ലഗേജുകൾ പരിശോധിയ്ക്കുന്നതിനിടയിൽ ബാഗിനുള്ളിൽ മൃതദേഹം കണ്ടെത്തി. ബാഗിൽ നിന്നും ചോര ഒലിച്ചതിനെ തുടർന്ന് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ബിഗിനുള്ളിൽ മൃതദേഹമാണെന്ന് കണ്ടെത്തിയത്. ശിവജിത് സുരേന്ദ്ര, പ്രവീൺചാവ്ഡ എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരും സംസാര ശേഷി ഇല്ലാത്തവരാണെന്ന് പൊലിസ് പറയുന്നു.
മുംബൈയിലെ ദാദർ റയിൽവേ സ്റ്റേഷനിലാണ് സംഭവം. തങ്ങളാണ് അർഷദ് അലി എന്നയാളെ കൊന്ന് ബാഗിൽ കൊണ്ടു വന്നതെന്ന് അറസ്റ്റിലായവർ സമ്മതിച്ചതായി പൊലിസ് പറയുന്നു. ഒരു യുവതിയുമായുള്ള സൗഹൃദത്തിൻ്റെ പേരിലാണ് കൊലപാതകം നടത്തിയതെന്നും ഇവർ പറഞ്ഞു. കൊല്ലപ്പെട്ടയാളും സംസാര ശേഷി ഇല്ലാത്ത ആളാണന്ന് പൊലിസ് അറിയിച്ചു.