ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് അതിഥി തൊഴിലാളി തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മ എസ് ലളിത (67) അന്തരിച്ചു. ഏക മകന്റെ വിയോഗത്തിന് 4 മാസങ്ങൾ പിന്നിടും മുൻപാണ് ലളിതയുടെ മരണം.
മകന്റെ മരണത്തിന് പിന്നാലെ എറണാകുളത്ത് മകളുടെ ഒപ്പമായിരുന്നു ലളിത താമസിച്ചിരുന്നത്. ഇടയ്ക്ക് മഞ്ഞുമ്മലിലെ വിനോദ് പണി കഴിപ്പിച്ച പുതിയ വീട്ടിൽ എത്തിയിരുന്നു. ശാരീരിക അസ്വസ്ഥതകൾക്ക് പുറമേ മകന്റെ മരണം ലളിതയെ ബാധിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്. മകൾ സന്ധ്യ, മരുമകൻ പ്രദീപ് കുമാർ.