അപേക്ഷ ക്ഷണിച്ചു

At Malayalam
1 Min Read

ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള വിവിധ പദ്ധതികളിലേക്ക് സാമൂഹ്യനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ക്കുള്ള ധനസഹായം, ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും സ്വയംതൊഴില്‍ ധനസഹായം, ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, വിദൂര വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ബിരുദ- ബിരുദാനന്തര ബിരുദങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് നല്‍കുന്ന ക്യാഷ് അവാര്‍ഡ്, ഭിന്നശേഷിക്കാരുടെ മക്കള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള വിവാഹ ധനസഹായം, കാഴ്ചാപരിമിതി നേരിടുന്ന അഭിഭാഷകര്‍ക്കുള്ള റീഡേഴ്‌സ് അലവന്‍സ്, ദുരിതാശ്വാസ നിധി ധനസഹായം, ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിപാലിക്കുന്നതിനുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വിഭിന്നമായി ഈ വര്‍ഷം പദ്ധതിയുടെ മാനദണ്ഡങ്ങള്‍ ഉദാരമാക്കിയിട്ടുണ്ട്.

വകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനമായ സുനീതി പോര്‍ട്ടലിലാണ് (http://suneethi.sjd.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ടത.് എല്ലാ അക്ഷയ കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ജില്ലാ സാമൂഹിക നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04832735324

Share This Article
Leave a comment