തിരുവനന്തപുരത്ത് ഒരാൾക്ക് മസ്തിഷ്ക്ക ജ്വരം സ്ഥിരീകരിച്ചു. ഒരു കുളത്തിൽ കുളിച്ചതിനു ശേഷമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണിയാൾ. ഇതേ കുളത്തിൽ കുളിച്ച നാലു പേർക്കു കൂടി കടുത്ത പനിയുള്ളതായി റിപ്പോർട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കണ്ണറവിള എന്ന സ്ഥലത്തെ കാവിൻകുളത്തിൽ ഇറങ്ങുന്നതും കളിയ്ക്കുന്നതും അധികൃതർ കർശനമായി നിരോധിച്ചിരിക്കുകയാണ്.
കാവിൽ കുളത്തിൽ കുളിച്ച ശേഷം പനി ബാധിച്ച പൂതം കോട് സ്വദേശി അഖിൽ കഴിഞ്ഞ മാസം മരിച്ചു പോയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരവേയാണ് അഖിൽ മരിച്ചത്.
നിലവിൽ ഒരാൾക്കാണ് അസുഖം സ്ഥിരീകരിച്ചതെങ്കിലും മറ്റു മൂന്നു പേരും സമാന ലക്ഷണങ്ങളോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.