പരക്കെ മഴയുണ്ട്, ജാഗ്രത തുടരണം

At Malayalam
1 Min Read

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളിൽ മഞ്ഞ ജാഗ്രത. കാസർഗോഡ്, വയനാട്, കണ്ണൂർ, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ ജാഗ്രതാ നിർദേശമുള്ളത്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പരക്കെ മഴ പെയ്യാനുള്ള സാധ്യതയും പ്രവചിയ്ക്കുന്നുണ്ട്.

എന്നാൽ അതി തീവ്ര മഴ പെയ്യുമെന്ന മുന്നറിയിപ്പില്ലെങ്കിലും ജാഗ്രതയുണ്ടാകണമെന്ന നിർദേശം നൽകുന്നുണ്ട്. തുടർച്ചയായി കഴിഞ്ഞ ദിവസം വരെ മഴ ചെയ്തു കൊണ്ടിരുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ള പൊക്ക സാധ്യതകൾ എന്നിവ മുന്നിൽ കണ്ടുള്ള ജാഗ്രത തുടരുക തന്നെ വേണം. മധ്യ കേരളം മുതൽ ഗുജറാത്തിൻ്റെ തീര പ്രദേശങ്ങൾ വരെ ന്യൂനമർദ പാത്തി ഉള്ളതിനാലാണ് മഴ പെയ്യാനുള്ള സാധ്യത കേന്ദ്രകാലാവസ്ഥാ വകുപ്പ് പറയുന്നത്. കള്ളക്കടൽ പ്രതിഭാസം കേരള തീരത്ത് ഉള്ളതിനാൽ ഉയർന്ന തിരമാലാ സാധ്യതയും വകുപ്പ് പ്രവചിയ്ക്കുന്നുണ്ട്.
[7:02 AM, 8/4/2024] At MALAYALAM Online News Portal:

Share This Article
Leave a comment